ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രമായ ‘പുലിമട’യിലെ രണ്ടാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. ഡോ. താര ജയങ്കറുടെ വരികള്‍ക്ക് സംഗീതം ഇഷാൻ ദേവ് പകര്‍ന്നപ്പോള്‍ ആലാപനം പ്രദീപ് കുമാറാണ്.
നീലാ വാനിലെ എന്ന ഗാനമാണ് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. പ്രണയിക്കുന്നവർക്കും പ്രണയം ഇഷ്ടപ്പെടുന്നവർക്കും ആഘോഷമാക്കാനാകുന്നത് തന്നെയാണ് ഗാനം.
ജോജുവിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രമായി എത്തുന്ന ‘പുലിമട’ എ കെ സാജൻ സംവിധാനം ചെയ്തപ്പോള്‍ നായികയായിരിക്കുന്നത് ഐശ്വര്യ രാജേഷാണ്. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ നായികയായി ലിജോമോളും ഉണ്ട്.
ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായർ, കൃഷ്ണ പ്രഭ, പൗളി വിത്സൻ, ഷിബില തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക