കേരള പബ്ലിക് സർവീസ് കമ്മീഷൻ വിവിധ സർവ്വകലാശാലകളിലെ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷ എഴുതാൻ കഴിയാതെ പോയവർക്ക് വീണ്ടും അവസരം ഒരുക്കി പി എസ് സി. ഓഗസ്റ്റ് 5 നും 17നും സെപ്റ്റംബർ 9 നും ആയിരുന്നു വിവിധ സർവകലാശാലകളിലേക്കുള്ള ഓഫീസ് അറ്റൻഡ് തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ പൊതു പ്രാഥമിക പരീക്ഷ നടത്തിയത്.
സെപ്റ്റംബർ 23ന് നടക്കുന്ന നാലാംഘട്ട പരീക്ഷ എഴുതുവാൻ അവസരം ലഭിക്കുന്നതിന് പൊതു പ്രാഥമിക പരീക്ഷ നടത്തിയ ദിവസം അംഗീകൃത സർവ്വകലാശാലകൾ/ സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ അഡ്മിഷൻ ടിക്കറ്റ്( പരീക്ഷാതീയതി തെളിയിക്കുന്നതിന്)ഹാജരാക്കിയാലോ, അപകടം പറ്റി ചികിത്സയിലുള്ളവർ അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ ചികിത്സാ സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും( നിശ്ചിത മാതൃകയിൽ ഉള്ളത് )ഹാജരാക്കിയാലോ, പ്രസവ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ് മെഡിക്കൽ സർട്ടിഫിക്കറ്റ്( നിശ്ചിത മാതൃകയിലുള്ളത് ) എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാലോ, ഗർഭിണികളായ ഉദ്യോഗാർത്ഥികളിൽ ബുദ്ധിമുട്ടുള്ളവർ ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിട്ടുള്ളവർ എന്നിവർ ഇത് തെളിയിക്കുന്നതിനുള്ള നിഷിദ്ധ മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കിയാലോ, പരീക്ഷാ ദിവസം സ്വന്തം വിവാഹം നടന്ന ഉദ്യോഗാർത്ഥികൾ തെളിവുസഹിതം അപേക്ഷിച്ചാലോ, ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാലോ മതിയെന്ന് പിഎസ്സി അറിയിച്ചു.
ഉദ്യോഗാർത്ഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാ കേന്ദ്രം ഉൾപ്പെടുന്ന പിഎസ്സിയുടെ ജില്ല ഓഫീസിൽ നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷിക്കണം. തപാൽ ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. തിരുവനന്തപുരം ജില്ലയിൽ ഉദ്യോഗാർത്ഥികൾ അപേക്ഷകൾ പിഎസ്സി ആസ്ഥാന ഓഫീസിലെ ഇ എഫ് വിഭാഗത്തിൽ നൽകണം. സെപ്റ്റംബർ 16 വരെ ലഭിക്കുന്ന അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. മെഡിക്കൽ സർട്ടിഫിക്കറ്റ് മാതൃക കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. വിശദവിവരങ്ങൾക്ക് 0471-2546260,246 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക