പാലക്കാട്: നിയന്ത്രണം വിട്ട് ആംബുലൻസ് മറിഞ്ഞ് അപകടത്തിൽപ്പെട്ടു. വാളയാർ വട്ടപ്പാറയിലാണ് നിയന്ത്രണം വിട്ട ആംബുലൻസ് മറിഞ്ഞത്. ആംബുലൻസിലെ നഴ്സായ ഗിരിജയ്ക്ക് സാരമായി പരുക്കേറ്റു.
മറ്റൊരു അപകടത്തിൽ രക്ഷാപ്രവർത്തനത്തിനു പോവുന്നതിനിടെ വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
വാളയാർ ടോൾ പ്ലാസയുടെ ആംബുലൻസാണിത്. ടോൾ പ്ലാസയിലെ ജീവനകാർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക