ആലുവയിൽ ബാലികയെ പീഡിപ്പിച്ച കേസിൽ കസ്റ്റഡിയിലുള്ള രണ്ടുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തേക്കും . മറുനാടൻ തൊഴിലാളികളായ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരുന്നത്.
കുട്ടിയെ പീഡിപ്പിച്ച തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ വഞ്ചിക്കുഴി കമ്പാരക്കൽ വീട്ടിൽ ക്രിസ്റ്റിൻ രാജ് മോഷ്ടിച്ചു കൊണ്ടുവരുന്ന മൊബൈൽ ഫോൺ മറുനാടൻ തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തിയിരുന്നത് ഇവരാണ്.
തന്റെ സഹായികളെ കാണാനായി കുട്ടി താമസിച്ചിരുന്ന വീടിനടുത്ത് ക്രിസ്റ്റിൻ രാജ് എത്താറുണ്ടായിരുന്നു. ഇടയ്ക്ക് അവരുടെ താമസ സ്ഥലത്ത് തങ്ങുകയും ചെയ്തു. പലതവണ വന്നപ്പോൾ കുട്ടിയെ നേരത്തേ കണ്ടിരിക്കാമെന്നാണ് പോലീസ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക