പുതുപ്പള്ളി എൽ ഡി എഫ് പരാജയത്തിന്റെ അടിസ്ഥാനത്തിൽ സഭകളോടുള്ള അടുപ്പം വർധിപ്പിക്കണമെന്ന
നിലപാടുമായി സിപിഐ .
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയെ പിന്തുണച്ച യാക്കോബായ, ഓർത്തഡോക്സ് സഭകൾ ഇത്തവണ ഇടതു മുന്നണിക്ക് വോട്ടു ചെയ്തില്ലെന്ന് പാർട്ടി വിലയിരുത്തുന്നു. കഴിഞ്ഞ തവണ ജെയ്ക്ക് സി.തോമസ് ലീഡ് ചെയ്ത, യാക്കോബായ സഭയ്ക്ക് ശക്തിയുള്ള മണർകാട്ടും ഇത്തവണ ഇടതുമുന്നണി പിന്നിലായി.
ജെയ്ക്കിന്റെ ബൂത്തിലും ചാണ്ടി ഉമ്മനാണ് ലീഡ് ചെയ്തത്. മണ്ഡലത്തിലെ ഒരു ബൂത്തിൽ മാത്രമാണ് ജെയ്ക്കിന് ലീഡ് ചെയ്യാനായത്. പ്രചാരണത്തിൽ പിന്നോട്ടുപോയെന്നു സിപിഐയ്ക്ക് അഭിപ്രായമുണ്ട്. തോൽവി ആദ്യമേ സമ്മതിച്ച രീതിയിലായിരുന്നു പ്രചാരണം.
യുഡിഎഫ് തുടക്കം മുതൽ അച്ചടക്കത്തോടെ പ്രചാരണം നടത്തി. പ്രചാരണം ശക്തമാക്കിയിരുന്നെങ്കിൽ ഇത്ര കനത്ത തിരിച്ചടിയുണ്ടാകില്ലായിരുന്നു. പരാജയപ്പെട്ടെങ്കിലും മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ കുറവുണ്ടായിട്ടില്ലെന്നും സർക്കാർ വിരുദ്ധ തരംഗമില്ലെന്നും സിപിഐ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക