രാജ്യത്ത് ഉപതിരഞ്ഞെടുപ്പുകളിലെ ഫലം ‘ഇന്ത്യ’ സഖ്യത്തിന്റെ കരുത്തു തെളിയിക്കുന്നതാണെന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ .
പ്രതിപക്ഷ സഖ്യത്തിന്റെ ശക്തി ബിജെപിയെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പേരു മാറ്റാനുള്ള ബിജെപി നീക്കം ഇതിന്റെ തെളിവാണെന്നും കേജ്രിവാൾ ചൂണ്ടിക്കാട്ടി.
അതിനിടെ, ഈ വർഷാവസാനം നടക്കുന്ന ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ ആദ്യ പട്ടിക എഎപി പ്രഖ്യാപിച്ചു. ആകെ 10 സ്ഥാനാർഥികളാണ് പട്ടികയിലുള്ളത്. ഇതിൽ അഞ്ചെണ്ണം സംവരണ മണ്ഡലങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക