ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഒക്ടോബർ 27ന് തുടങ്ങുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊച്ചിയിലായിരിക്കും ചിത്രീകരണം. പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
പ്രണവിന്റെ പിറന്നാൾ ദിനത്തിലായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. ഹൃദയം നിർമിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമിക്കുന്നത്. നിവിൻ പോളി ചിത്രത്തിൽ അതിഥി കഥാപാത്രമായി എത്തും.
പ്രണവിനും നിവിനും പുറമെ വൻ താരനിരയാണ് വിനീത് ചിത്രത്തിൽ അണിനിരക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീതാ പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് വർഷങ്ങൾക്ക് ശേഷം സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മെറിലാൻഡ് സിനിമാസാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക