ആലുവ: ആലുവയിൽ പീഡിപ്പിക്കപ്പെട്ട എട്ടു വയസുകാരിയുടെ മാതാപിതാക്കളെ മന്ത്രി പി രാജീവ് സന്ദർശിച്ചു. എറണാകുളം മെഡിക്കൽ കോളേജിലെത്തിയാണ് മന്ത്രി മാതാപിതാക്കളെ കണ്ടത്. എല്ലാ സഹായവും സർക്കാരിൽ നിന്നുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി.
പെൺകുട്ടി ആരോഗ്യം അതിവേഗം വീണ്ടെടുക്കുകയാണ്. കുട്ടിക്കായി മെച്ചപ്പെട്ട സൗകര്യം ഉറപ്പു വരുത്തുന്നതിനാവശ്യമായ കാര്യങ്ങൾ ശിശുക്ഷേമ സമിതിയുമായി ആലോചിച്ചതിനു ശേഷം നടപ്പിലാക്കും. വിചാരണ കഴിയുന്നതുവരെ പെൺകുട്ടിയുടെ വീട്ടുകാരെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിത്താമസിക്കുന്നത് സംബന്ധിച്ച് ജില്ലാ കളക്ടറുമായി മന്ത്രി ചർച്ച നടത്തി.
പെൺകുട്ടിക്ക് അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ശിശുവികസന വകുപ്പ് ആശ്വാസനിധിയിൽ നിന്ന് അനുവദിച്ചതായി മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക