രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കി മാറ്റും എന്നും പേരുമാറ്റത്തിൽ താല്പര്യമില്ലാത്തവർക്ക് രാജ്യം വിട്ടു പോകാമെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ്. പശ്ചിമബംഗാളിലെ മേദിനിപൂരിൽ നിന്നുള്ള പാർലമെന്റ് അംഗവും മുതിർന്ന ബിജെപി നേതാവും ആണ് ദിലീപ് ഘോഷ്.
പശ്ചിമബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ കൊൽക്കത്തയിൽ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ പ്രതിമകൾ നീക്കം ചെയ്യുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. ഞായറാഴ്ച ഖരഖ്പൂരിൽ വെച്ച് നടന്ന ‘ചായ് പെ ചർച്ച’ എന്ന പരിപാടിയിൽ പങ്കെടുത്ത സംസാരിക്കുകയായിരുന്നു ദിലീപ് ഘോഷ്. ” പശ്ചിമബംഗാളിൽ നമ്മുടെ പാർട്ടി അധികാരത്തിൽ വരുന്നതോടെ കൊൽക്കത്തയിൽ സ്ഥാപിച്ചിട്ടുള്ള വിദേശികളുടെ എല്ലാ പ്രതിമകളും നീക്കം ചെയ്യും. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കി മാറ്റും. അക്കാര്യത്തിൽ താല്പര്യമില്ലാത്തവർക്ക് രാജ്യം വിട്ടു പോകാനുള്ള സ്വാതന്ത്ര്യം ഉണ്ട് ” ദിലീപ് ഘോഷ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക