കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 70 ലക്ഷം രൂപ നേടുന്ന ഭാഗ്യശാലിയെ ഇന്നറിയാം. അക്ഷയ എ കെ 616 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് വൈകുന്നേരം 3 മണിക്ക് പുറത്തു വരും. എല്ലാ ഞായറാഴ്ചകളിലും നറുക്കെടുക്കുന്ന അക്ഷയാ ലോട്ടറിയുടെ ഒന്നാം സമ്മാന വിജയിക്ക് 70 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. 5 ലക്ഷം രൂപ രണ്ടാം സമ്മാനമായും ഒരു ലക്ഷം രൂപ മൂന്നാം സമ്മാനമായും വിജയികൾക്ക് ലഭിക്കും. 40 രൂപയാണ് ടിക്കറ്റ് വില.
ഫലം സംബന്ധിച്ച വിവരങ്ങൾക്ക് ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ http://www.keralalotteries.com, http://www.keralalotteryresult.net എന്നിവ സന്ദർശിക്കാവുന്നതാണ്. സമ്മാനത്തുക 5000 രൂപയിൽ കുറവുള്ളവർക്ക് സംസ്ഥാനത്തെ ഏത് ലോട്ടറി കടയിൽ നിന്നും തുക സ്വന്തമാക്കാം. സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ എത്തിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക