എല്ലാവരുടെയും വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് തക്കാളി. തക്കാളി ഉപയോഗിച്ച് നമുക്കൊരു പച്ചടി തയ്യാറാക്കി നോക്കിയാലോ. ബീറ്റ്റൂട്ട് പച്ചടിയും വെള്ളരിക്ക പച്ചടിയും എല്ലാം തയ്യാറാക്കി നോക്കാറുണ്ട്. എന്നാൽ തക്കാളി വച്ച് ഒരു പച്ചടി തയ്യാറാക്കി നോക്കുന്നത് ആദ്യമായിട്ടായിരിക്കും. എങ്ങനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് നമുക്ക് നോക്കാം.
ഇതിനായി ആദ്യം തന്നെ കുറച്ച് തക്കാളി അരിഞ്ഞ് അല്പം വെള്ളം ഒഴിച്ച് പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ച് എടുക്കണം. ഇത് വെന്തു വരുന്നതിനിടയിൽ നമുക്ക് ഇതിലേക്ക് വേണ്ട അരപ്പ് തയ്യാറാക്കി എടുക്കാം. ഇതിനായി കുറച്ച് തേങ്ങയും എരുവിന് ആവശ്യമായ പച്ച മുളകും അല്പം ജീരകവും കുറച്ച് കടുകും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കണം. വെന്തു പാകമായി വന്ന തക്കാളിയിലേക്ക് ഈ അരപ്പ് ചേർത്തു കൊടുത്ത് നല്ലതുപോലെ തിളപ്പിച്ച് വേവിച്ചെടുക്കണം. വെന്തു വന്നതിനുശേഷം ഇത് കുറച്ച് തണുക്കാനായി മാറ്റിവെക്കാം. ചൂട് ഒന്നു പോയതിനുശേഷം ഇതിലേക്ക് തൈര് ചേർത്തു കൊടുക്കാം. നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് മാറ്റിവെക്കാം.
മറ്റൊരു പാൻ അടുപ്പത്തു വച്ച് ചൂടാക്കിയതിനു ശേഷം കുറച്ച് എണ്ണ ഒഴിച്ചു കൊടുക്കണം. എന്നാൽ നല്ലതുപോലെ ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കുറച്ച് കടുകും വറ്റൽമുളകും കറിവേപ്പിലയും ഇട്ട് പൊട്ടിച്ച് തയ്യാറാക്കി വെച്ച പച്ചടിയിലേക്ക് ചേർത്തു കൊടുക്കാം. രുചികരമായ തക്കാളി പച്ചടി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക