കൊലക്കേസ് പ്രതിയുടെ ആക്രമണത്തിനിടെ തൃശൂരില്‍ പൊലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുനിലിനെ കൂടാതെ രണ്ട് പൊലീസുകാര്‍ക്ക് നേരെയും ആക്രമണമുണ്ടായി. കൊലക്കേസ് പ്രതിയായ ചൊവ്വൂര്‍ സ്വദേശി ജിനോ ജോസ് ആണ് പൊലീസുകാരെ ആക്രമിച്ചത്. ഇന്ന് വൈകീട്ട് ഏഴേമുക്കാലോടെയായിരുന്നു സംഭവം.
പൊലീസുകാരനെ ആക്രമിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. വീട്ടിലെ തര്‍ക്കം അന്വേഷിക്കാനെത്തിയതായിരുന്നു പൊലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക