കോഴിക്കോട്: കോഴിക്കോട് നിപ സംശയത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്നൊരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും റിയാസ് പറഞ്ഞു.
റിസൾട്ട് പോസിറ്റീവ് ആണെങ്കിലും നെഗറ്റീവ് ആണെങ്കിലും മുൻകരുതൽ സജ്ജമാണ്. മരുതോങ്കര പഞ്ചായത്ത് സമീപ പഞ്ചായത്തുകളിലെയും സ്ഥിതി വിലയിരുത്തി. മരുതോങ്കര പഞ്ചായത്തിൽ ആശങ്കാവഹമായ സ്ഥിതിയില്ല. 90 വീടുകൾ നീരിക്ഷണത്തിലുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
സമീപ പഞ്ചായത്തുകളിലും പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധനാഫലം വന്ന ശേഷം തുടർ നടപടികൾ സ്വീകരുക്കും. ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സമീപത്തെ എട്ട് പഞ്ചായത്തുകളിലെ സ്ഥിതി വിലയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അത്യാവശ്യമില്ലെങ്കിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും മന്ത്രി റിയാസ് ആവശ്യപ്പെട്ടു. രോഗികളെ സന്ദർശിക്കുമ്പോൾ ജാഗ്രത പാലിക്കണം. മാസ്ക് ധരിക്കുന്നതാണ് അഭികാമ്യം. ഭയം വേണ്ട, ജാഗ്രത പുലർത്തണമെന്നും റിയാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക