ഇലക്ട്രിക് വാഹനം വാങ്ങാൻ ഇത് പറ്റിയ സമയമാണ്. ഇലക്ട്രിക് വാഹനത്തിന് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മഹീന്ദ്ര. ഇത്തവണ എക്സ്.യു.വി 400 ഇലക്ട്രിക് എസ്യുവിക്ക് ലക്ഷങ്ങളുടെ കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എക്സ്.യു.വി 400-ന് 1.25 ലക്ഷം രൂപയുടെ കിഴിവാണ് മഹീന്ദ്ര ചെയ്യുന്നത്. ക്യാഷ് ഡിസ്കൗണ്ടായി മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകൂ. സൗജന്യ ആക്സസറികൾ പോലുള്ളവയ്ക്ക് കിഴിവ് ലഭിക്കുകയില്ലെന്ന് ഇതിനർത്ഥം. ഇലക്ട്രിക് സ്റ്റെബിലിറ്റി കൺട്രോൾ ഇല്ലാത്ത മോഡലിനാണ് ഈ ആനുകൂല്യം കിട്ടുക. സെപ്റ്റംബർ അവസാനം വരെ ഓഫർ ഉണ്ടായിരിക്കുന്നതാണ്.
പ്രധാനമായും ഇ.സി, ഇ.എൽ വേരിയന്റുകളിലാണ് എക്സ്.യു.വി 400 മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചത്. ഇസി വേരിയന്റിന് ഒറ്റ ചാർജിൽ 375 കിലോമീറ്റർ റേഞ്ചും, 34.5 kWh ബാറ്ററി പാക്കും വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം, ഇ.ൽ വേരിയന്റിന് 456 കിലോമീറ്റർ റേഞ്ചും, 39.4 kWh ബാറ്ററി പാക്കും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. വെറും 8.3 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഈ മോഡലിന് സാധിക്കും. പരമാവധി 148 ബിഎച്ച്പി കരുത്തും, 310 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ടാറ്റ നെക്സോൺ ഇവി, എംജി ഇസഡ്.എസ് എന്നിവയാണ് എക്സ്.യു.വി 400-യുടെ പ്രധാന എതിരാളികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക