ആപ്പിള്‍ ഐഫോണ്‍ 15നൊപ്പം തന്നെ പുറത്തിറങ്ങിയതാണ് ആപ്പിൾ വാച്ച് സീരിസ്. ആപ്പിൾ പാർക്കിൽ നടന്ന ‘വണ്ടർലസ്റ്റ്’ ഇവന്റിൽ വെച്ചാണ് ആപ്പിൾ വാച്ച് സീരീസ് 9, ആപ്പിൾ വാച്ച് അൾട്രാ 2 എന്നിവ പുറത്തിറക്കിയത്. കുപെർട്ടിനോ പുറത്തിറക്കിയ സ്മാർട്ട് വാച്ചുകളുടെ പരമ്പരയിലെ പത്താമത്തെതാണ് ആപ്പിൾ വാച്ച് സീരീസ് 9 .
പുതിയ മോഡലുകൾ ആപ്പിൾ വാച്ച് സീരീസ് 8 നോട് സാമ്യമുള്ളതായാണ് റിപ്പോർട്ടുകൾ. മെച്ചപ്പെട്ട പ്രകടനം നൽകുന്നതിന് വേണ്ടിയുള്ള പുതിയ ഹാർഡ്വെയർ സവിശേഷതകൾ ഇതിനുണ്ട്. ആപ്പിളിന്റെ പുതിയ വാച്ചിൽ ആപ്പിൾ S9 SiP (സിസ്റ്റം ഇൻ പാക്കേജ്) ഉൾപ്പെടുന്നുണ്ട്.
ആപ്പിൾ വാച്ച് സീരീസ് 9 41 എംഎം, 45 എംഎം വലുപ്പങ്ങളിലാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ആപ്പിൾ വാച്ച് അൾട്രാ 49 എംഎം വലുപ്പത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. വാച്ച്ഒഎസ്10 സോഫ്റ്റ്വെയർ പതിപ്പിനുള്ള സപ്പോർട്ടും അവയിൽ ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക