മുഖം ഒറ്റ ദിവസം കൊണ്ട് മനോഹരമാക്കാൻ വില കൂടിയ ട്രീറ്റ്മെന്റുകളോ ഫേഷ്യലോ വേണ്ട. അടുക്കളയിലുള്ള സാധനങ്ങൾ മാത്രം മതി. ഒറ്റ തവണ ഉപയോഗത്തിൽ തന്നെ മാറ്റം കാണുമെങ്കിലും ലഭിക്കുന്ന നിറം നിലനിർത്താനായി ഒരു മാസം തുടർച്ചയായി ഉപയോഗിക്കണം.
ഈ ഫേസ്പായ്ക്ക് ദിവസേന മുഖത്ത് പുരട്ടാവുന്നതാണ്. കഴിയുമെങ്കിൽ ഈ ഫേസ്പായ്ക്ക് കഴുകി കളഞ്ഞ ശേഷം ഒരു മോയ്സ്ചറൈസർ കൂടി ഉപയോഗിക്കുക.. ഇത് കൂടുതൽ ഫലം തരും. രാവിലെ മുഖം തിളങ്ങുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും. ഫേസ്പായ്ക്ക് തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങൾ
പച്ചരി പൊടിച്ചത് – 1 ടീസ്പൂൺ
മുൾട്ടാണി മിട്ടി – 1 ടീസ്പൂൺ
തേൻ – 1 ടീസ്പൂൺ
കഞ്ഞിവെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പച്ചരിപ്പൊടി, മുൾട്ടാണി മിട്ടി, തേൻ എന്നിവ കഞ്ഞിവെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് രാത്രി കിടക്കുന്നതിന് മുമ്പ് മുഖത്ത് പുരട്ടി 15 – 20 മിനിട്ടിന് ശേഷം കഴുകി കളയാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക