തെന്നിന്ത്യൻ സിനിമാലോകത്തെ നിറസാന്നിധ്യമായിരുന്നു ഒരു കാലത്ത് മീരാജാസ്മിൻ. വർഷങ്ങൾ നീണ്ട ഇടവേളക്കുശേഷം സിനിമയിൽ വീണ്ടും സജീവമാവുകയാണ്. ജയറാമിന്റെ നായികയായി മകൾ എന്ന ചിത്രത്തിലൂടെ താരം അഭിനയരംഗത്ത് തിരിച്ചെത്തി. മലയാളത്തിൽ പുതിയതായി റിലീസ് ചെയ്യുന്ന എം പത്മകുമാർ സംവിധാനം നിർവഹിക്കുന്ന ക്യൂൻ എലിസബത്ത് ആണ് താരത്തിന്റേതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. നരേനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.
ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നേവി ബ്ലൂ നിറത്തിലുള്ള ലഹങ്കയ്ക്കൊപ്പം സിൽവർ ആഭരണങ്ങൾ താരത്തെ കൂടുതൽ സുന്ദരിയാക്കുന്നു.വലിയ വട്ടപ്പൊട്ടും ലൂസ് ഹെയറുമായി പ്രത്യക്ഷപ്പെട്ട മീരയുടെ ചിത്രങ്ങൾ വളരെ വേഗത്തിലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്. അതിസുന്ദരിയായ താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫർ സരിൻ രാംദാസ് ആണ്. ഉണ്ണി പി എസ് മേക്കപ്പ് നിർവഹിച്ചപ്പോൾ അസാനിയ നസ്റിൻ ആണ് സ്റ്റൈലിസ്റ്റ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക