മണിപ്പുരിൽനിന്ന് 18 പേരുടെ പ്രതിനിധി സംഘം കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിലെത്തി. വികസന മാതൃക പഠിക്കാനും പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചറിയാനും മൂന്ന് ദിവസമാണ് സന്ദർശനം.
പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവിധ പരിപാടികളിലും യോഗങ്ങളിലും പങ്കെടുക്കും.പഞ്ചായത്തിലെ തനത് പദ്ധതികൾ, ജനകീയ ഹോട്ടൽ പ്രവർത്തനം, തൊഴിൽ സംരംഭങ്ങൾ, അങ്കണവാടികൾ, കൃഷി സ്ഥലങ്ങൾ തുടങ്ങിയവ സന്ദർശിക്കും.
കുടുംബശ്രീ, തൊഴിലുറപ്പ്, വിവിധ വികസന പ്രവർത്തനങ്ങൾ, യോഗങ്ങളുടെ നടത്തിപ്പ്, അയൽക്കൂട്ട സംവിധാനം, ജെൻഡർ ജാഗ്രതാ സമിതി, പഞ്ചായത്ത് ഭരണസമിതി യോഗം തുടങ്ങിയവയെക്കുറിച്ച് പഠിക്കുകയാണ് ലക്ഷ്യം.
കുടുംബശ്രീ പ്രവർത്തകർ ഒരുക്കിയ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സംഘത്തെ സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക