നാല് സുപ്രധാന ബില്ലുകൾ നാലു ദിവസത്തിനുള്ളിൽ നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കിയ നേട്ടത്തിൽ റവന്യു മന്ത്രി കെ.രാജൻ. മന്ത്രിയും പഴ്സനൽ സ്റ്റാഫ് അംഗങ്ങളും ഉദ്യോഗസ്ഥരും ചേർന്നാണ് ഒരു മാസത്തെ അധ്വാനത്തിൽ ബില്ലുകൾ തയാറാക്കിയതും പാസാക്കിയതും.
പട്ടയഭൂമിയിലെ നിർമാണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും അംഗീകാരം നൽകുന്ന ഭൂപതിവ് ഭേദഗതി ബിൽ, വസ്തു തരംമാറ്റ ജോലികൾ വേഗത്തിലാക്കുന്നതിനു ഡപ്യൂട്ടി കലക്ടർമാർക്ക് അധികാരം നൽകുന്ന കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ഭേദഗതി ബിൽ, കെട്ടിട നികുതി ഭേദഗതി ബിൽ, ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ വിവിധ ആവശ്യങ്ങൾക്കു വേണ്ടി സർക്കാർ വർഷം തോറും നൽകുന്ന തുക മൂന്നിരട്ടിയാക്കാനുള്ള ശ്രീ പണ്ടാരവക ഭൂമികൾ ഭേദഗതി ബിൽ എന്നിവയാണു പാസാക്കിയത്. ശ്രദ്ധേയമായ പ്രവർത്തനത്തിന് മന്ത്രി രാജനെ സ്പീക്കർ എ.എൻ.ഷംസീർ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക