മന്ത്രിസഭാ പുന:സംഘടന ചർച്ചയെ കുറിച്ച് അറിഞ്ഞില്ലെന്ന് വ്യക്തമാക്കി സ്പീക്കർ എഎൻ ഷംസീർ. സ്പീക്കർ സ്ഥാനത്ത് നിന്നും മാറ്റുമെന്ന വാർത്ത മാധ്യമങ്ങളിൽ ആണ് കണ്ടത് എന്നും തനിക്ക് ഒന്നുമറിയില്ലെന്ന് എഎൻ ഷംസീർ പറഞ്ഞു.
മന്ത്രിമാരെ മാറ്റുന്നതിനോടൊപ്പം ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സ്പീക്കറാക്കിയുള്ള അഴിച്ചുപണിയും സിപിഐഎമ്മിന്റെ പരിഗണനയിലുണ്ട് എന്നാണ് പുറത്തു വന്ന വാർത്ത.
അതേസമയം മന്ത്രിസഭാ പുന:സംഘടനയിൽ ഇപ്പോൾ നടക്കുന്നത് ഊഹാപോഹങ്ങളെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു. മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാൽ ഒഴിയും. മന്ത്രി സ്ഥാനം ഒഴിയുന്നതിനോട് ഒരു ബുദ്ധി മുട്ടുമില്ല. ഒരു നിയോജക മണ്ഡലം നോക്കുന്നതാണ് സംസ്ഥാനം നോക്കുന്നതിനേക്കാൾ നല്ലതെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക