നിങ്ങൾ ഒരു കാപ്പി പ്രേമി ആണോ? എന്നാൽ ഈ കാര്യങ്ങൾ അറിയണം. കാപ്പി കുടിക്കുന്നതിലൂടെ നമുക്ക് ഊര്‍ജസ്വലതയും ഉന്മേഷവും ലഭിക്കും. കാപ്പിയില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട് ഇത് രക്തത്തില്‍ കലരുകയും തലച്ചോറിന്റെ ക്ഷീണം നീക്കം ചെയ്ത് സജീവമാക്കുകയും ചെയ്യുന്നു. എന്നാൽ കാപ്പിക്ക് ചില ദോഷ വശങ്ങൾ കൂടി ഉണ്ട്.
രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം തന്നെ കാപ്പി കുടിച്ചാല്‍ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് പ്രമേഹം ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകും.
രാവിലെ ഉറക്കമുണര്‍ന്ന് ഒരു മണിക്കൂറെങ്കിലും കഴിയാതെ കാപ്പി കുടിയ്ക്കരുതെന്നാണ് ഡോക്ടര്‍ നിര്‍ദേശിക്കുന്നത്. എന്തെന്നാല്‍ ഇത്രയും സമയം ആകുമ്പോളേക്കും കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവ് കുറയാന്‍ തുടങ്ങും, ഇതുവഴി രക്തത്തിലെ പഞ്ചസാരയും നിയന്ത്രിക്കാനാകും.ഭക്ഷണം കഴിച്ചയുടനെ നടക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനുള്ള നല്ലൊരു മാര്‍ഗമാണെന്നും ഡോക്ടർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക