കൊച്ചി: നിപ്പ വൈറസ് വ്യാപനത്തിനിടെ ശബരിമല തീര്‍ഥാടകർക്കായി ആവശ്യമെങ്കിൽ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ആരോഗ്യ വകുപ്പിനോട് ഹൈക്കോടതി. കന്നിമാസ പൂജയ്ക്കായി മറ്റന്നാൾ നടതുറക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ നിർദേശം.
ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ കാര്യങ്ങളിൽ ദേവസ്വം കമ്മിഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാനും ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് ഹൈക്കോടതി നിർദേശിച്ചു. ശബരിമലയിൽ തീർഥാടകരുടെ വെർച്വൽ ക്യൂ സംവിധാനത്തിൽ 34,860 ബുക്കിങ്ങുകളാണ് കന്നിമാസ പൂജകൾക്കായി ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക