മുതാലപ്പൊഴി: മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. ശക്തമായ തിരയില്‍പ്പെട്ട് മത്സ്യബന്ധന വള്ളം മറിയുകയായിരുന്നു. അപകടത്തില്‍ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ രക്ഷപ്പെടുത്തി.
പൂത്തുറ സ്വദേശി അലക്സാണ്ടറാണ് മത്സ്യബന്ധന വള്ളത്തില്‍ നിന്ന് കടലിലേക്ക് വീണത്. ഈ മാസം ഇത് രണ്ടാമത്തെ തവണയാണ് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടത്തില്‍പ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക