തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ജനതാ സർവീസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും. കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ എ സി ബസിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കെഎസ്ആർടിസി എസി ലോഫ്ലോർ ബസുകളാണ് സർവീസ് നടത്തുന്നത്. 20 രൂപ മുതലാണ് മിനിമം ടിക്കറ്റ് ആരംഭിക്കുന്നത്. അധിക കിലോമീറ്ററിന് 108 പൈസ നിരക്ക് ഈടാക്കും.
സാധാരണ യാത്രക്കാർക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കിൽ എസി ബസ്സിൽ യാത്ര ചെയ്യാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള സർവീസിന് ഫാസ്റ്റിനേക്കാൾ അല്പം കൂടിയ നിരക്കും, സൂപ്പർ ഫാസ്റ്റിനേക്കാൾ കുറഞ്ഞ നിരക്കുമാണ് ഉള്ളത്.
പ്രധാനമായും തിരുവനന്തപുരത്തെ ഓഫീസുകളിലേക്ക് എത്തുന്നവര്‍ക്ക് സൗകര്യപൂര്‍വ്വം എത്തിച്ചേരുന്ന വിധത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ സർവീസ് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങിൽ നിന്നും രാവിലെ 7.15ന് സർവീസ് ആരംഭിച്ച് 9.30ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക