ആരോഗ്യ സംരക്ഷണത്തിന് നല്ല ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് നല്ല ഭക്ഷണ ശീലങ്ങൾ ശീലമാക്കുന്നതും. കഴിക്കുമ്പോൾ കാണിക്കുന്ന ഈ ജാഗ്രത ഭക്ഷണം കഴിഞ്ഞയുടനെയും പാലിക്കണം. ക്ഷണം കഴിഞ്ഞയുടനെ തന്നെ ചായകുടി, പുകവലി തുടങ്ങിയ ശീലങ്ങൾ ഉള്ളവർ ഉണ്ടാകും. എന്നാൽ ഭക്ഷണം കഴിച്ചയുടനെയുള്ള ഇത്തരത്തിലുള്ള ശീലം വളരെ ആരോഗ്യത്തിന് വളരെ അപകടം തന്നെയാണ്. എന്തൊക്കെ ശീലങ്ങളാണ് ആരോഗ്യത്തിന് ഹാനികരമാകുന്നതെന്നു നോക്കാം
ഭക്ഷണശേഷം കഠിനവ്യായാമങ്ങളിൽ ഏർപ്പെടുക. ഇത് ദഹനത്തെ ബാധിക്കും. ഭക്ഷണശേഷം വ്യായാമം ചെയ്താൽ രക്തപ്രവാഹം ദഹനത്തിനു സഹായിക്കുന്ന അവയവങ്ങള്ക്കു പകരം പേശികളിലേക്ക് ആകുകയും ഇത് വയറിന് അസ്വസ്ഥത, വയറുവേദന, ദഹനക്കേട് ഇവയിലേക്ക് നയിക്കുകയും ചെയ്യും.
ഈ പ്രശ്നങ്ങൾ ഒഴിവാക്കാൻ ഭക്ഷണം കഴിച്ച് ഒരു മണിക്കൂറെങ്കിലും കഴിഞ്ഞശേഷം മാത്രം ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.
വെള്ളം ധാരാളം കുടിക്കുക. ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ് എന്നാൽ ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്ന കാര്യത്തിൽ അൽപം ശ്രദ്ധ വേണം. ഭക്ഷണം കഴിച്ച ഉടനെ കൂടുതൽ അളവിൽ വെള്ളം കുടിക്കുന്നത് വയറിലെ ആസിഡുകളെ എല്ലാം നേർപ്പിക്കുകയും ദഹനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.
ഭക്ഷണം കഴിക്കുന്നതിനിടയ്ക്ക് വെള്ളം കുറച്ചു വീതം കുടിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക് ദോഷം ചെയ്യില്ല. ഇത് ദഹനത്തിനു സഹായിക്കും. ഭക്ഷണം കഴിച്ച് ഏതാണ്ട് അരമണിക്കൂറിനു ശേഷം മാത്രം വെള്ളം കുടിക്കുക.
കിടക്കുക. ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നത് അസ്വസ്ഥത, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ് ഇവയ്ക്കു കാരണമാകും. ഭക്ഷണം കഴിച്ചശേഷം കുറഞ്ഞത് രണ്ടോ മൂന്നോ മണിക്കൂർ നിവർന്നിരിക്കുന്നതാണ് നല്ലത്.
കാപ്പി കുടിക്കുക. കാപ്പിയിലും ചായയിലും എല്ലാം കഫീൻ ഉണ്ട്. ഇത് ധാതുക്കളുടെയും പോഷകങ്ങളുടെയും ആഗിരണത്തെ ബാധിക്കും, പ്രത്യേകിച്ച് ഇരുമ്പിന്റെയും കാൽസ്യത്തിന്റെയും. അതുകൊണ്ട് ഭക്ഷണം കഴിച്ചയുടനെ കാപ്പിയും ചായയും കുടിക്കുന്നത് അത്ര നന്നല്ല.
പല്ലുകൾ വൃത്തിയാക്കാതിരിക്കുക. ഭക്ഷണം കഴിച്ച ശേഷം വായ വൃത്തിയായി കഴുകാതിരിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. പല്ലിനിടയിൽ ഭക്ഷണശകലങ്ങൾ പറ്റിയിരിക്കുന്നത് പല്ലുകളിൽ പോടുണ്ടാക്കാനും മോണരോഗങ്ങൾക്കു കാരണമാകുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക