നിര്‍ണായകമായ തീരുമാനങ്ങളിലേക്ക് കടന്ന് കേന്ദ്ര മന്ത്രിസഭ യോഗം . വൈകീട്ട് 6.30ന് ആണ് യോഗം ആരംഭിച്ചത് . പ്രത്യേക മന്ത്രിസഭ യോഗത്തിന്റെ അജണ്ടയെ കുറിച്ച് വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും, പാര്‍ലമെന്റ് സ്പെഷല്‍ സെഷനില്‍ പാസ്സാക്കേണ്ട നിര്‍ണായക ബില്ലുകളെ കുറിച്ച് ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.
യോഗത്തിന് മുന്നോടിയായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായും മന്ത്രിമാരെ കണ്ടിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും ഇവരോടൊപ്പമുണ്ടായിരുന്നു. പാര്‍ലമെന്റ് പ്രത്യേക സമ്മേളനത്തില്‍ ചരിത്രപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു.
പഴയ പാര്‍ലമെന്റ് മന്ദിരത്തേയും, മുന്‍ പ്രധാനമന്ത്രിമാരെയും പരാമര്‍ശിച്ചായിരുന്നു പ്രധാനമന്ത്രി മോദിയുടെ പ്രസംഗം. വനിത എം പിമാര്‍ പാര്‍ലമെന്റിന്റെ അഭിമാനമെന്ന് പറഞ്ഞ മോദി വനിത അംഗങ്ങള്‍ കൂടുന്നതില്‍ സന്തോഷമെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക