കണ്ണൂർ പാനൂരിൽ അച്ഛൻ മകനെ എയർഗണ്‍ ഉപയോഗിച്ച് വെടിവെച്ചതായി റിപ്പോർട്ട്. പാനൂരിലെ സ്വർണവ്യാപാരിയായ മഹാരാഷ്ട്ര സ്വദേശി ഗോപിയാണ് എയർഗൺ ഉപയോഗിച്ച് മകൻ സൂരജിനെ(30) വെടിവച്ചത്.
തുടർന്ന് അച്ഛൻ ഗോപിയെ പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8.30 യോടെയാണ് സംഭവം നടന്നത്. പൊലീസ് കസ്റ്റഡിയിൽ എടുക്കുമ്പോൾ ഇയാൾ മദ്യലഹരിയിൽ ആയിരുന്നു. സൂരജിന്റെ മൊഴിയെടുത്തെങ്കിലും പിതാവിനെതിരെ പരാതി നൽകാൻ തയാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക