പച്ചക്കറി കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ശരീരത്തിന് ആവശ്യമുള്ള ഏറെ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് ബ്രോക്കോളി . ഇരുമ്പിന്റെ കാര്യത്തിലെന്നു മാത്രമല്ല, മറ്റു ധാതുക്കളുടെയും പോഷകങ്ങളുടെ കാര്യത്തിലും ബ്രോക്കോളി ഏറെ മുന്നിലാണ്.
ബ്രോക്കോളിയില്‍ ഉയര്‍ന്ന അളവിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനത്തിന് ഏറെ സഹായകമാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കി ശരീരത്തെ ശുദ്ധമാക്കുന്നു. മലശോധന ശരിയാക്കാനും ഇത് നല്ലതാണ്.
നാരുകളുടെ കലവറയാണ് ബ്രോക്കോളി. അതിനാല്‍, ശരീരഭാരം കുറയ്ക്കുന്നതിനും അമിതമാകാതെ പ്രതിരോധിക്കുന്നതിനും ബ്രോക്കോളി സഹായിക്കും. കൂടാതെ രക്തത്തിലെ ചീത്ത കൊളസ്ട്രോളിനെ അതിവേഗം അലിയിച്ചു കളയാന്‍ ബ്രോക്കോളിക്ക് സാധിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും എന്നും തെളിയിക്കപ്പെട്ടിട്ടുണ്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക