നമ്മളിൽ മിക്കവാരും നമ്മുടെ ഒരു ദിവസം തുടങ്ങുന്നത് ഒരു കപ്പ് കോഫിയിലൂടെയോ ചായയിലൂടെയോ ആണ്. ഒരു നീണ്ട ഉറക്കത്തിന് ശേഷം നമുക്ക് ഉന്മേഷം പകർന്ന് നൽകാൻ ഒരു കപ്പ് കോഫിക്ക് കഴിയും. എന്നാൽ വെറും വയറ്റിൽ കോഫിയും ചായയും കുടിക്കുന്നത് ചിലരിലെങ്കിലും അസിഡിറ്റിക്ക് കരണമാകാറുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
ആമാശയത്തിലെ ഹൈഡ്രോക്ലോറിക് ആസിഡിന്റെ ഉൽപാദനത്തെ കോഫി ത്വരിതപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇനി കോഫിക്ക് പകരം ഒരു ഹെൽത്ത് ഡ്രിങ്ക് ആയാലോ? രാവിലെ വെറുംവയറ്റിൽ കോഫിക്ക് പകരം ഒരു കുക്കുമ്പർ ഷേക്ക്
ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണിത്. ഇതിനായി കുക്കുമ്പറും ആപ്പിളും അരിഞ്ഞെടുക്കുക. ഇതിലേക്ക് ബദാമും വാൽനട്ടും അൽപം ഇഞ്ചിയും ചേർക്കാം. എല്ലാംകൂടി നന്നായി അടിച്ചെടുക്കുക. രാവിലെ കുടിക്കാനുള്ള ആരോഗ്യ ഷേക്ക് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക