പേരക്ക നമ്മുടെ ഇഷ്ട്ട പഴ വർഗ്ഗമാണ്. പേരക്ക കഴിക്കുന്നതിന് നിരവധി ഗുണങ്ങളും ഉണ്ട്. പേരക്കയിലെ ഫോളേറ്റുകള്‍ സ്ത്രീകളുടെ പ്രത്യുല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനൊപ്പം വിറ്റമിന്‍ ബി 9 ഗര്‍ഭിണികളുടെ ആരോഗ്യത്തിന് ഏറെ ഗുണപ്രദമാണ്. അവ എന്തൊക്കെ ആണെന്ന് നോക്കാം.
ഫോളിക് ആസിഡ് ഗര്‍ഭസ്ഥ ശിശുവിന്റെ ന്യൂറല്‍ ട്യൂബ് വികാസത്തിനും സഹായിക്കുന്നു. ഹോര്‍മോണുകളുടെ ഉല്പാദനം, പ്രവര്‍ത്തനം എന്നിവ മെച്ചപ്പെടുത്തുന്നതിന് പേരക്കയിലെ കോപ്പര്‍ സഹായിക്കുന്നു. അതിനാല്‍ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തങ്ങളെയും സഹായിക്കും.
പേരക്കയിലെ മാംഗനീസ് ഞരമ്പുകള്‍ക്കും പേശികള്‍ക്കും അയവു നല്കുന്നു. മാനസികസമ്മര്‍ദം കുറക്കാനുള്ള ഘടകങ്ങളും പേരക്കയിലുണ്ട്. വിറ്റമിന്‍ ബി 3, ബി 6 എന്നിവ തലച്ചോറിലേക്കുളള രക്തസഞ്ചാരം കൂട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക