രാജ് ബി ഷെട്ടിയുടെ ‘ടോബി’ എന്ന ചിത്രത്തിലെ ‘തെന്നലെ’ എന്ന ഗാനത്തിന്റെ ഒഫീഷ്യൽ ലിറിക്കൽ വീഡിയോ റിലീസായി. ഗാനത്തിന് മിഥുൻ മുകുന്ദൻ സംഗീതസംവിധാനം നിർവഹിക്കുന്നു. വിനായക് ശശികുമാറിന്റേതാണ് രചന. ഹരിചരൺ ആണ് തെന്നലെ ഗാനം ആലപിച്ചിരിക്കുന്നത്. രാജ് ബി ഷെട്ടി, ചൈത്ര ജെ ആചാർ, സംയുക്ത ഹൊറനാട്, രാജ് ദീപക് ഷെട്ടി, ഗോപാലകൃഷ്ണ ദേശ്പാണ്ഡെ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.
രാജ് ബി ഷെട്ടി എഴുതിയ ടോബിയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ബാസിൽ എ. എൽ ചാലക്കൽ ആണ്. ലൈറ്റർ ബുദ്ധ ഫിലിംസ് – അഗസ്ത്യ ഫിലിംസ് – കോഫി ഗാംഗ് ബാനറിൽ ഒരുങ്ങിയ ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് സെപ്റ്റംബർ 22 ന് ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് വിതരണം ചെയ്യുന്നത്.
രവി റായ് കലസ, ലൈറ്റർ ബുദ്ധ ഫിലിംസ്, കോഫി ഗാങ് സ്റ്റുഡിയോസ്, ബാലകൃഷ്ണ അർവാങ്കർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ടോബിയുടെ ഛായാഗ്രഹണംവും എഡിറ്റിംഗും പ്രവീൺ ശ്രിയാനും നിതിൻ ഷെട്ടിയും നിർവ്വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക