പോഷകസമ്പുഷ്ടമായ ഭക്ഷണക്രമത്തില്‍ ആവശ്യമായ ഒന്നാണ് ഒന്നാണ് ഉണക്ക പഴങ്ങള്‍ അഥവാ ഡ്രൈഫ്രൂട്സ്. ബദാം, വാള്‍നട്ട്, പിസ്ത, അത്തിപ്പഴം, ഉണക്ക മുന്തിരി, ആപ്രിക്കോട്ട് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന തരം ഡ്രൈ ഫ്രൂട്സ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. അവശ്യ പോഷണങ്ങളും ധാതുക്കളും ഫൈബറുമെല്ലാം അടങ്ങിയ ഡ്രൈ ഫ്രൂട്സ് ശരീരത്തിന് ഊര്‍ജം നല്‍കുന്നതിനൊപ്പം നല്ല ദഹനത്തിനും സഹായിക്കുന്നു.
എന്നാല്‍ ഇത് എല്ലാ ദിവസവും കഴിക്കുന്നത് ആരോഗ്യത്തെ ദോഷമായി ബാധിക്കുമോ എന്ന സംശയം പലരും ഉന്നയിക്കാറുണ്ട്. രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ സഹായകമായ ഡ്രൈ ഫ്രൂട്സ് ഹൃദയാരോഗ്യത്തിനും നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പരിമിതമായ തോതില്‍ കഴിച്ചാല്‍ ഭാരം കുറയ്ക്കാനും ഇവ നല്ലതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. അയണും കോപ്പറും നിറഞ്ഞതിനാല്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ഡ്രൈ ഫ്രൂട്സ് കഴിക്കുമ്പോള്‍ ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.
1. ദിവസവും ഡ്രൈ ഫ്രൂട്സ് കഴിക്കുന്നവര്‍ കാല് കപ്പ് മാത്രം ഒരു ദിവസം കഴിക്കുക. കാലറി കൂടുതലായതിനാൽ അമിതമായി കഴിച്ചാല്‍ ഇവ ശരീരഭാരം വര്‍ധിപ്പിക്കും
2. അധികം പഞ്ചസാര ചേര്‍ക്കാത്ത ഡ്രൈ ഫ്രൂട്സ് കഴിക്കുക. പഞ്ചസാര അമിതമായി ചേര്‍ത്ത് ഉണക്കുന്ന പഴങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഉണക്ക മുന്തിരി പോലുള്ള വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് പിഴിഞ്ഞ് ഉപയോഗിക്കുന്നത് പഞ്ചസാരയുടെ തോത് കുറയ്ക്കാൻ സഹായിക്കും.
3. ഉണക്ക പഴങ്ങള്‍ കഴിക്കുന്നതിനൊപ്പം ധാരാളം വെള്ളം കുടിക്കുകയും വേണം. ഇവ നിര്‍ജലീകരണം ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
4. ഉണക്ക പഴങ്ങള്‍ക്കൊപ്പം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനുകളും അടങ്ങുന്നതാകണം നിങ്ങളുടെ ഡയറ്റ്.
5. സള്‍ഫര്‍ ഡയോക്സൈഡ് പോലുള്ള പ്രിസവര്‍വേറ്റീവുകള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്സ് തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക