വിവാഹത്തോടനുബന്ധിച്ച് വധുവും വരനും ചേർന്ന് കേക്ക് മുറിക്കുന്ന ചടങ്ങ് മിക്ക സ്ഥലങ്ങളിലും സർവ സാധാരണമാണിന്ന്. ഒരുമിച്ച് കേക്ക് മുറിച്ച് പരസ്പരം പങ്കുവെച്ചാണ് ദമ്പതികൾ ജീവിതം ആരംഭിക്കുന്നത് തന്നെ. എന്നാൽ ഇവിടെ കേക്ക് മുറിച്ച് യുവാവ് വധുവിന്റെ മുഖത്ത് തേച്ചതിൽ പ്രതിഷേധിച്ച് വിവാഹത്തിൽ നിന്നു തന്നെ പിൻമാറിയിരിക്കുകയാണ് വധു.
വരന്റെ അപ്രതീക്ഷിത നീക്കത്തിൽ യുവതിയുടെ ബാലൻസ് തെറ്റുന്നുണ്ട്. ഇങ്ങനെ ചെയ്യരുതെന്ന് താൻ നേരത്തേ തന്നെ ഭർത്താവിനോട് ആവശ്യപ്പെട്ടതാണെന്നും അത് കേട്ടപ്പോൾ അയാൾ ചിരിക്കുകയായിരുന്നുവെന്നും യുവതി എഴുതി.
കേക്ക് തന്റെ മുഖത്തെ മേയ്ക്കപ്പും നന്നായി അലങ്കരിച്ച തലമുടിയും വസ്ത്രങ്ങളും എല്ലാം നശിപ്പിച്ചു. ആ നിമിഷം തന്റെ ആത്മവിശ്വാസം പോലും തകർന്നുപോയതായി യുവതി വെളിപ്പെടുത്തുന്നു. ഭർത്താവിനെ ഉപേക്ഷിച്ച യുവതിയുടെ തീരുമാനത്തെ നിരവധി പേർ പിന്തുണച്ചിട്ടുണ്ട്. കേക്ക് മുറിച്ചു മുഖത്ത് തേച്ചാൽ താൻ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോകുമെന്ന് നിങ്ങൾ പറഞ്ഞിട്ടും അത് കേൾക്കാത്ത ഒരാളെ ഉപേക്ഷിച്ചത് ഉചിതമായ തീരുമാനമാണെന്ന് ഒരാൾ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക