തൃശൂർ: വയനാട് നിന്നു കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരിൽ കണ്ടെത്തി. പടിഞ്ഞാറെ നടയിൽ നിന്നാണ് ഇവരെ കണ്ടെത്തിയതെന്നും കൺട്രോൾ റൂമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.
കുമ്പളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമിജ(40), മക്കളായ വൈഷ്ണവ(12), വൈശാഖ്(11), സ്നേഹ(9), അഭിജിത്ത്(5), ശ്രീലക്ഷ്മി(4) എന്നിവരെയാണ് കണ്ടെത്തിയത്.
18 മുതലാണ് അമ്മയേയും കുട്ടികളേയും കമ്പളക്കാട് നിന്ന് കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂർ, ഷൊർണൂർ എന്നിവിടങ്ങളിൽ ഇവർ എത്തിയതായും പൊലീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക