ജോയ് മാത്യുവിന്റെ തിരക്കഥ ഒരുക്കി ടിനു പാപ്പച്ചന് സംവിധാനം ചെയുന്ന ചിത്രമാണ് ചാവേർ. ടിനു പാപ്പച്ചന്.തന്റെ കരിയറിലെ മൂന്നാമത്തെ ചിത്രവുമായി എത്തുമ്പോള്‍ നായകന് കുഞ്ചാക്കോ ബോബനാണ്.
ഇപ്പോൾ ഇതാ ചാവേര്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തെത്തി. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരാണ് സോഷ്യല്‍ മീഡിയയിലൂടെ ട്രെയ്ലര് പുറത്തിറക്കിയത്. സ്വാതന്ത്ര്യം അര്‍ധരാത്രിയിലും അജഗജാന്തരവുമൊക്കെ പോലെ മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന.
ആന്റണി വര്‍ഗീസ്, അർജുൻ അശോകൻ, ജോയ് മാത്യു എന്നിവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലുണ്ട്. അരുൺ നാരായണൻ, വേണു കുന്നപ്പിള്ളി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രാഷ്ട്രീയം, സൗഹൃദം, പക എന്നിവയൊക്കെ പ്രമേയ പരിസരത്തില്‍ കടന്നുവരുന്ന ചിത്രമാണിത്. ഒരു സ്ലോ പേസ് ത്രില്ലർ ആയിരിക്കും ചിത്രം
പ്രതികരിക്കാൻ ഇവിടെ എഴുതുക