ഏറെ ആരാധകരുള്ള ഗായികയാണ് റിമി ടോമി. പാട്ടുപാടുമ്പോൾ റിമിക്കുള്ള എനർജിയും റിമിയുടെ ഡാൻസും എല്ലാം ആരാധകരെ ഇളക്കിമറിക്കാറുണ്ട്. സിനിമ പിന്നണി ഗാനരംഗത്ത് എത്തി വർഷങ്ങൾ പിന്നിടുമ്പോഴും താരത്തിന്റെ പ്രായം ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്.
ഇപ്പോഴിതാ തന്റെ പ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ഇന്ന് പിറന്നാൾ ആഘോഷിക്കുന്നതിനിടെ മാലിദ്വീപ് റിസോർട്ടിലെ പ്രശസ്തമായ നടപ്പാലത്തിൽ നിന്നും എടുത്ത ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചുകൊണ്ട് ” ജീവിതം 40ൽ തുടങ്ങുന്നു. എനിക്ക് 40 വയസ്സ് അല്ല, 22 വർഷത്തെ പാരമ്പര്യമുള്ള 18 വയസ്സാണ്… എന്നൊക്കെ പറഞ്ഞാലും 40 വയസ്സായി മക്കളെ” എന്നാണ് റിമി കുറിച്ചത്.
‘മീശമാധവൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ’ എന്ന ഗാനത്തിലൂടെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന റിമി പിന്നീട് പ്രേക്ഷകരെ ഹരം കൊള്ളിച്ച ഒരുപാട് പാട്ടുകൾ ആലപിച്ചു. ആരാധകരും സുഹൃത്തുക്കളും അടക്കം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക