എല്ലാവരും സ്വപ്നം കാണുന്ന ഒന്നാണ് തിളക്കമുള്ളതും മൃദുത്വമാർന്നതുമായ ചർമം. തിളക്കമുള്ള ചർമം ലഭിക്കുന്നതിന് ദിവസവും ഈ ജ്യൂസ് കുടിക്കുന്നത് ശീലമാക്കി നോക്കാം.
ഇതിനായി 2 ക്യാരറ്റ് തൊലി കളഞ്ഞ് നല്ലതുപോലെ കഴുകിയതിനുശേഷം അരിഞ്ഞെടുക്കാം. ഒരു ഓറഞ്ച് എടുത്ത് തൊലി കളഞ്ഞതിനുശേഷം മുറിച്ച് കുരുകളഞ്ഞ് വയ്ക്കാം. ഒരു ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഴുകിയതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് വെക്കാം. ഒരു തക്കാളി അരിഞ്ഞെടുക്കാം. ഒരു ടീസ്പൂൺ നാരങ്ങാനീര് പിഴിഞ്ഞെടുത്ത് വെക്കാം. ഒരു ചെറിയ കഷണം ഇഞ്ചി ചതച്ചെടുക്കാം.
ഇവയെല്ലാം കൂടി ഒരു ഗ്ലാസ് വെള്ളവും ചേർത്ത് നല്ലതുപോലെ മിക്സിയിൽ അരച്ചെടുക്കണം. അരച്ചെടുത്ത ജ്യൂസ് അരിച്ചെടുത്ത് ഐസ് ക്യൂബ് ചേർത്ത് കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക