ഒരു പ്രായപൂര്‍ത്തിയായ മനുഷ്യന് ഒരു ദിവസം കുറഞ്ഞത് രണ്ട് ലീറ്റര്‍ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോൾ സെറം സോഡിയം തോത് മുകളിലേയ്ക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നുമാണ് പുതിയ ഒരു പഠനം പറയുന്നത്.
ഉയര്‍ന്ന സെറം സോഡിയം തോത് ഉള്ളവരില്‍ ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗ സാധ്യതയും, കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്നും പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക