പുതിയ വന്ദേ ഭാരത ട്രെയിനിന് മലപ്പുറം ജില്ലയിലെ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വന്ദേ ഭാരതത്തിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും കണ്ടിരുന്നുവെന്നും ആദ്യത്തെ വന്ദേ ഭാരത് ട്രെയിനിനു കൂടി സ്റ്റോപ്പ് അനുവദിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.
ഞായറാഴ്ച വന്ദേ ഭാരതിന്റെ കേരളത്തിന്റെ രണ്ടാമത്തെ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഫ്ലാഗ് ഓഫ് ചെയ്യും. ഇന്ന് ട്രയൽ റൺ പൂർത്തിയാക്കുന്ന ട്രെയിൻ ഓറഞ്ചും കറുപ്പും കലർന്ന പുതിയ നിറത്തിലാണ് ഉള്ളത്. 8 കോച്ചുകളടങ്ങുന്ന ട്രെയിനിന്റെ ആദ്യത്തെ ട്രയൽ റൺ ഇന്നലെ നടത്തിയിരുന്നു.
കൊച്ചുവേളി യിലെ പിറ്റ് ലൈനിൽ എത്തിച്ച പരിശോധനകൾ നടത്തിയ ശേഷം വൈകിട്ട് 4.05 ന് ട്രയൽ റൺ ആരംഭിച്ച ട്രെയിൻ ഇന്നലെ അർദ്ധരാത്രിയോടെ കാസർഗോഡ് എത്തി. കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും ട്രയൽ റൺ നടത്തുന്ന ട്രെയിനിന്റെ സാധാരണ സർവീസുകൾ 26 മുതൽ ആരംഭിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക