പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിടും. തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലെത്തുന്ന മോദി വനിതാ റാലിയെ അഭിസംബോധന ചെയ്യുകയും പാര്‍ലമെന്റ് പാസാക്കിയ വനിതാ സംവരണ ബില്ലിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
നഗരത്തില്‍ പുതുതായി നിര്‍മ്മിച്ച 16 അടല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളും മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 1.30 ഓടെ അദ്ദേഹം വിമാനത്തില്‍ വാരണാസിയില്‍ എത്തിച്ചേരുമെന്നാണ് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, സെക്രട്ടറി ജയ് ഷാ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കാണ്‍പൂരിനും ലഖ്നൗവിനും ശേഷം ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാകും ഇത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക