പൂന്തോട്ടപരിപാലനം മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പുതിയ പഠനം. പൂന്തോട്ടപരിപാലനം ചെയ്യുന്നവരിൽ നാരുകൾ കൂടുതലായി കഴിക്കുകയും ശാരീരിക പ്രവർത്തനങ്ങൾ വർധിക്കുകയും ചെയ്തതായി ഗവേഷകർ കണ്ടെത്തി. പൂന്തോട്ട പരിപാലനം സമ്മർദത്തെയും അമിത ഉത്കണ്ഠയെയും വിഷാദരോഗത്തെയും കുറയ്ക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
പഠനത്തിൽ പങ്കെടുത്തവരാരും നേരത്തേ പൂന്തോട്ടപരിപാലനം ചെയ്തവരല്ല. മാനസിക സംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. പൂർണ മാനസിക ആരോഗ്യം പുലർത്തുന്നവർക്കും പൂന്തോട്ടപരിപാലനം കൂടുതൽ ഗുണം ചെയ്യും.
പ്രകൃതിയെ സ്നേഹിച്ച് വളരുന്ന കുട്ടികൾക്ക് പിന്നീട് ജീവിതത്തിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 55 ശതമാനം കുറവാണെന്ന് മറ്റൊരു പഠനത്തിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി ബോധമുള്ള ഒരു കുട്ടിയെ വളർത്തുന്നതിനുള്ള ഒരു മികച്ച മാർഗം അവരെ പൂന്തോട്ടപരിപാലനം പഠിപ്പിക്കുക എന്നതാണ്. ഒരു കുട്ടിക്ക് പ്രകൃതിയെ വിലമതിക്കാനുള്ള മികച്ച മാർഗമാണ് മണ്ണിൽ വളരുന്നതും കളിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക