നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾക്ക് അടിയിൽ പോലും കിടന്നുറങ്ങുന്നത് അത്യന്തം അപകടകരമായി കാണുമ്പോഴാണ് ഇവിടെ ഒരു മനുഷ്യൻ വേഗത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രക്കിന് അടിയിൽ കിടന്നുറങ്ങുന്നത്. സാമാന്യം നല്ല വേഗതയിൽ തന്നെയാണ് ട്രക്ക് പോകുന്നതും
ട്രക്കിനടിയിൽ പുറകുവശത്തെ ചക്രത്തിന് സമീപത്തായി ഘടിപ്പിച്ചിരിക്കുന്ന ഒരു ഇരുമ്പ് തട്ടിൽ തുണിവിരിച്ച് അതിലാണ് ഈ മനുഷ്യൻ കിടന്നുറങ്ങുന്നത്. സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയ്ക്ക് ദൈർഘ്യം എങ്കിലും ആദ്യ കാഴ്ചയിൽ തന്നെ കാഴ്ചക്കാരെ ആശങ്കയിലാഴ്ത്തുന്നതാണ് ഈ വീഡിയോ. ട്രക്കിന് സമീപത്തു കൂടി പോയ ബൈക്കിൽ സഞ്ചരിച്ച ആളുകളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക