വയനാട്: വയനാട് പനവല്ലിയിൽ നാട്ടിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടാൻ ഉത്തരവ്. കടുവയെ കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു.
വെറ്റിനറി സർജൻ ഡോ. അജീഷിന്റെ നേതൃത്വത്തിൽ കടുവയെ പിടികൂടാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഒരു മാസത്തിലധികമായി പനവല്ലിയിൽ കടുവ ഭീതി പരത്തുന്നുണ്ട്. നേരത്തെ കാട്ടിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടിരുന്നു.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാനാകാത്ത സാഹചര്യത്തിലാണ് നടപടി. വനംവകുപ്പിന്റെ കെണിയില്‍ വീഴാതിരുന്ന കടുവ, പ്രദേശത്തെ നിരവധി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചിരുന്നു. ജോലിക്ക് പോകുന്ന നാട്ടുകാര്‍ പലപ്പോഴും കടുവയെ കണ്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക