സ്ട്രെസ് നമ്മളിൽ പലരും ഇന്ന് നേരിടുന്ന പ്രശ്നമാണ്. സ്ട്രെസ് കാരണം ഉറങ്ങാൻ പോലും സാധിക്കാത്തവർ നമുക്ക് ഇടയിൽ ഉണ്ട്. സ്ട്രെസും ആശങ്കകളും മൂലം ഉറങ്ങാന്‍ സാധിക്കാതെ വരുന്ന പ്രശ്നത്തിന് നിങ്ങളുടെ ഭക്ഷണശീലങ്ങള്‍ മാറ്റുന്നത് വഴി ഒരു പരിഹാരമുണ്ടായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ കാര്യങ്ങൾ ശ്രമിച്ചു നോക്കാം
അത്താഴം അധികം വേണ്ട
രാത്രി ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് ജങ്ക് ഫുഡ് കഴിക്കുന്നത് ഉറക്കത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് നിരവധി ദഹനപ്രശ്നങ്ങളും സൃഷ്ടിക്കാം. ഇത് നിങ്ങളുടെ സ്ട്രെസ് വര്‍ധിപ്പിക്കും. അതിനാല്‍ കിടക്കുന്നതിന് മൂന്ന് മണിക്കൂറെങ്കിലും മുന്‍പ് ലൈറ്റായി അത്താഴം കഴിക്കുന്നതാണ് നല്ല ഉറക്കത്തിന് നല്ലത്.
ഇടയ്ക്കിടയ്ക്ക് കാപ്പി കുടിക്കുന്നത് ഒഴിവാക്കാം
കാപ്പിയുടെ ഉപയോഗം കൂടുന്നത് ഉറക്കത്തെ ബാധിക്കുമെന്ന് മാത്രമല്ല സ്ട്രെസും കൂട്ടിയേക്കാം. രാത്രി സമയത്തുള്ള കാപ്പി കുടി പൂര്‍ണമായി ഒഴിവാക്കുന്നതാണ് നല്ലത്.
ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്താം
ധാരാളം പ്രിബയോട്ടിക് ഫൈബര്‍ അടങ്ങിയ ആപ്പിള്‍, വാഴപ്പഴം, ക്യാബേജ്, ഉള്ളി, ബീന്‍സ്, എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിനൊപ്പം സ്ട്രെസ് കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഡാര്‍ക്ക് ചോക്ളേറ്റ്, അവാക്കാഡോ മുതലായവ കഴിക്കുന്നത് നല്ല ഉറക്കം കിട്ടാന്‍ സഹായിക്കുന്നു. ബദാം ഉള്‍പ്പെടെയുള്ള നട്ട്സ് കഴിക്കുന്നതും ഉറക്കത്തെ മെച്ചപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക