വ്യായാമം ചെയ്യാതെയും ശരീരഭാരം കുറയ്ക്കാനാകും. അമിത വണ്ണം കുറയ്ക്കുന്നതിനായി കുറച്ച് ഭക്ഷണം കഴിക്കുകയും കൂടുതൽ വ്യായാമം ചെയ്യുകയും വേണമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ വ്യായാമം എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ സാധിക്കില്ല. എന്നാൽ വ്യായാമം ചെയ്യാതെ തന്നെ അമിത വണ്ണം കുറയ്ക്കാം
ആഹാര ക്രമീകരണം
ശരീരഭാരം കുറയ്ക്കണമെങ്കിൽ ആദ്യം ശ്രദ്ധിക്കേണ്ടത് ആഹാര ക്രമീകരമമാണ്. മിതമായ അളവിൽ മാത്രം മൂന്ന് നേരവും ആഹാരം കഴിക്കുക. രാത്രികളിൽ ഗോതമ്പ് ആഹാരങ്ങൾ കഴിക്കുന്നത് ശരീരത്തിന് വളരെ ഫലപ്രദമാണ്. രാത്രി നേരത്തെ ഭക്ഷണം കഴിക്കുന്നതും ആരോഗ്യത്തിന് മികച്ചതാണ്.മധുര പലഹാരങ്ങൾ പൂർണമായും ഒഴിവാക്കുക. ഭക്ഷണം സാവധാനം ശ്രദ്ധിച്ച് കഴിക്കണം. ഭക്ഷണത്തിൽ നിന്ന് ശ്രദ്ധ തിരിയ്ക്കുന്ന കാര്യങ്ങൾ കഴിവതും ഒഴിവാക്കണം.
മതിയായ ഉറക്കം
ആവശ്യമായ ഉറക്കം വിശപ്പുമായി ബന്ധപ്പെട്ട ഹോർമോണുകളെ നിയന്ത്രിക്കാൻ സഹായിക്കുന്നു. അതിനാൽ ഉറക്കക്കുറവ് അനുഭവപ്പെടുമ്പോൾ ശരീരത്തിന് പലപ്പോഴും വിശപ്പുണ്ടാകാറുണ്ട്. ഇത് ശരീരത്തിലെത്തുന്ന കൊഴുപ്പ് പിടിച്ച് നിർത്തി കോർട്ടിസോളിന്റെ അളവ് ഉയർത്തുന്നു. മതിയായ ഉറക്കം ആരോഗ്യത്തെ സംരക്ഷിക്കുകയും ശരീരത്തിന് വിശ്രമം നൽകുകയും ചെയ്യുന്നു. മുതിർന്ന ഒരു വ്യക്തിയ്ക്ക് രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറക്കം ആവശ്യമാണ്.
നാരുകൾ അടങ്ങിയ ഭക്ഷണം
നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ അമിതവണ്ണമുള്ളവർ കഴിക്കുകയാണെങ്കിൽ അത് ശരീരത്തിന് വളരെ ഗുണം ചെയ്യും. ഇത്തരം നാരുകളുള്ള ഭക്ഷണങ്ങളിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. പയർ, പഴങ്ങൾ പച്ചക്കറികൾ തുടങ്ങിയവയെല്ലാം ശീലമാക്കണം. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനാൽഅമിതമായി വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
പ്രോട്ടീൻ
പ്രോട്ടീൻ അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ വിശപ്പകറ്റാൻ സഹായിക്കുന്നു. ഒരു നേരത്തെ ഭക്ഷണത്തിന് ഏകദേശം 25 മുതൽ 30 ഗ്രാം വരെ പ്രോട്ടീൻ ചേർത്താൽ മതിയാകും. ഇത് രാവിലെ കഴിക്കുന്നതാണ് ഫലപ്രദമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക