തലേദിവസത്തെ ചോറ് ബാക്കി വന്നാൽ എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുന്നവരാണ് ഒരുവിധം എല്ലാവരും. എന്നാൽ ഇനി ചോറ് ബാക്കി വന്നാൽ വിഷമിക്കേണ്ട ആവശ്യമില്ല. പിറ്റേ ദിവസം നമുക്കത് കിടിലൻ ഒരു ബ്രേക്ക്ഫാസ്റ്റ് ആക്കി മാറ്റാം. ബാക്കി വന്ന ചോറ് ഉപയോഗിച്ച് തക്കാളി ചോറാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത്.
ഇതിനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്തു വച്ച് അതിലേക്ക് കുറച്ച് കടുക് ജീരകം ഉഴുന്നുപരിപ്പ് കടലപ്പരിപ്പ് എന്നിവ ഇട്ട് പൊട്ടിച്ചെടുക്കാം. പിന്നീട് ചെറുതായി ഈ അരിഞ്ഞെടുത്ത സവാളയും കുറച്ച് ഇഞ്ചിയും വെളുത്തുള്ളിയും കൂടി ചതച്ചതും ചേർത്തു കൊടുക്കാം. പിന്നീട് ഇതിലേക്ക് അരിഞ്ഞുവച്ച രണ്ടോ മൂന്നോ തക്കാളിയും കൂടി ചേർത്തു കൊടുക്കണം. അല്പം മഞ്ഞൾപൊടി, കുറച്ച് കാശ്മീരി മുളകുപൊടി, ഗരം മസാല, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കാം.
നല്ലതുപോലെ വെന്ത് വന്നതിനുശേഷം ഇതിലേക്ക് എടുത്തുവച്ച ചോറു കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കണം. കുറച്ച് മല്ലിയില ചേർത്ത് അലങ്കരിച്ചതിനുശേഷം വിളമ്പാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക