കപ്പലണ്ടി നമ്മൾ സാധാരണയായി വറുത്തും മസാല കപ്പലണ്ടിയായും ഒക്കെ കഴിക്കാറാണ് പതിവ്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഈ രീതിയിൽ ഒന്ന് തയ്യാറാക്കി നോക്കിയാലോ. രുചികരമായതും ആരോഗ്യകരവുമായ ചമ്മന്തിയാണ് കപ്പലണ്ടി കൊണ്ട് തയ്യാറാക്കുന്നത്.
അരക്കപ്പ് കപ്പലണ്ടി ഒരു പാനിൽ ഇട്ട് നല്ലതുപോലെ ഡ്രൈ റോസ്റ്റ് ചെയ്ത് എടുക്കണം. പിന്നീട് ഇതിലേക്ക് തൊലികളഞ്ഞ് കനം കുറച്ച് അരിഞ്ഞെടുത്ത ഇഞ്ചിയും കുറച്ച് വെളുത്തുള്ളി അല്ലി, തൊലി കളഞ്ഞ് വൃത്തിയാക്കിയെടുത്ത ചെറിയ ഉള്ളി, എരുവിന് ആവശ്യമായ വറ്റൽമുളക് എന്നിവ കൂടി ചേർത്ത് നല്ലതുപോലെ വറുത്തെടുക്കാം.
ചൂട് ആറിയതിനു ശേഷം മിക്സിയുടെ ജാറിൽ ഇട്ട് അല്പം തേങ്ങ കൂടി ചേർത്ത് പാകത്തിന് വെള്ളം ചേർത്ത് നല്ലതുപോലെ അരച്ചെടുക്കാം. ഒരു പാനിൽ എണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് താളിച്ചെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക