വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന ബ്രേക്ക്ഫാസ്റ്റ് ആയും സ്നാക്കായും ഉപയോഗിക്കാവുന്ന ലവ് ലെറ്റർ/ ഏലാഞ്ചി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ. ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് കുറച്ച് മൈദ, ഒരു നുള്ള് ഉപ്പ്, ഒരു നുള്ള് മഞ്ഞൾപ്പൊടി, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർത്തു കൊടുക്കാം. ഇത് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കാം. ഇനി ഇത് അല്പനേരം മാറ്റിവെക്കാം.
ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കാം. പിന്നീട് ഇതിലേക്ക് അല്പം അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്തു കൊടുക്കണം. കുറച്ച് തേങ്ങയും അല്പം പഞ്ചസാരയും കുറച്ച് ഏലയ്ക്കാപ്പൊടിയും കൂടി മുന്തിരി ബോൾസ് ആവുന്നത് വരെ വറുത്തെടുക്കണം.
തയ്യാറാക്കി വെച്ച മാവ് ഉപയോഗിച്ച് കനമില്ലാതെ ദോശ ചുട്ടെടുക്കണം. ദോശ റെഡിയായി വരുമ്പോൾ ഇതിനു മുകളിലേക്ക് നമ്മൾ തയ്യാറാക്കി വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് ചേർത്ത് ഉരുട്ടിയെടുക്കാം. ഹെൽത്തിയും രുചികരവുമായ ലവ് ലെറ്റർ/ ഏലാഞ്ചി റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക