മുൻ ആഭ്യന്തരമന്ത്രിയും സിപി എം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ശിൽപ്പം ഒരുങ്ങുന്നു.
ശിൽപ്പി ചിത്രൻ കുഞ്ഞിമംഗലമാണ് രണ്ട് അടി നീളവും രണ്ട് അടി വീതിയും വരുന്ന വെങ്കല നിറത്തിലുള്ള ഫൈബർ ഗ്ലാസ് മെറ്റൽ ശിൽപ്പം ഒരുക്കുന്നത്.
ചിരിച്ച മുഖമുള്ള ശിൽപ്പം അദ്ദേഹത്തിന്റെ കുടുംബത്തിന് നൽകും. രണ്ട് മാസത്തോളം സമയമെടുത്ത ശിൽപ്പനിർമാണത്തിന് കെ ചിത്ര, കെ വി കിഷോർ, സുദർശൻ എന്നിവർ സഹായിച്ചുവെന്ന് ചിത്രൻ കുഞ്ഞിമംഗളം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക