ഇത് മറ്റെല്ലാത്തിനേയും പോലെ തന്നെ ഒരു സാധാരണ മനുഷ്യ വികാരമാണ് ദേഷ്യം. പക്ഷേ, ദേഷ്യം നിയന്ത്രണാതീതമാവുകയും വിനാശകരമായി മാറുകയും ചെയ്യുമ്പോൾ അത് വളരെയധികം കുഴപ്പങ്ങളിലേക്ക് നയിക്കും.
ഇത് നിങ്ങളുടെ ജോലിസ്ഥലത്തെ പ്രശ്നങ്ങൾക്കും, വ്യക്തിബന്ധങ്ങളിലെ പ്രശ്നങ്ങൾക്കും കാരണമായേക്കാം. കൂടാതെ, ദേഷ്യം ആവർത്തിച്ചുള്ളതും നിയന്ത്രിക്കാത്തതും ആയിരിക്കുമ്പോൾ നിങ്ങളുടെ മൊത്തത്തിലുള്ള ജീവിത നിലവാരത്തെ ബാധിക്കുകയും ചെയ്യും. ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പവഴികൾ ഇതാ
1. ഒരു നിമിഷത്തിന്റെ ദേഷ്യത്തിൽ, നിങ്ങൾ പിന്നീട് ഖേദിക്കുന്ന എന്തെങ്കിലും പറയാൻ എളുപ്പമാണ്. എന്തെങ്കിലും പറയുന്നതിന് മുൻപ് ഒരാവർത്തി ചിന്തിക്കുക.
2. നിങ്ങൾ ശാന്തനായിക്കഴിഞ്ഞാൽ, നിങ്ങളുടെ ആശങ്കകൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ പ്രകടിപ്പിക്കുക. ……
3. കുറച്ച് വ്യായാമം ചെയ്യുന്നത് ദേഷ്യം നിയന്ത്രിക്കാൻ സഹായിക്കും. നിങ്ങളെ ദേഷ്യം പിടിപ്പിക്കാൻ കാരണമാകുന്ന സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. നിങ്ങളുടെ കോപം വർദ്ധിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ, വേഗത്തിൽ നടക്കുകയോ ഓടുകയോ ചെയ്യുക.
4. ടൈംഔട്ടുകൾ കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഗുണം ചെയ്യും. ചെറിയ ഔട്ടിംഗുകൾ മനസ്സിന് ശാന്തത നൽകും. കൂടാതെ വരാനിരിക്കുന്ന കാര്യങ്ങൾ കൈകാര്യം ചെയ്യാൻ നന്നായി തയ്യാറെടുക്കാൻ നിങ്ങളെ സഹായിച്ചേക്കാം.
5. നിങ്ങളെ ഭ്രാന്തനാക്കിയ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക. ചില കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് മനസ്സിലാക്കുക. നിങ്ങൾക്ക് മാറ്റാൻ കഴിയുന്നതും മാറ്റാൻ കഴിയാത്തതുമായ കാര്യങ്ങളെക്കുറിച്ച് യാഥാർത്ഥ്യബോധമുള്ളവരായിരിക്കാൻ ശ്രമിക്കുക. കോപം ഒന്നിനേയും ശരിയാക്കില്ലെന്നും അത് കൂടുതൽ വഷളാക്കുകയേയുള്ളൂവെന്നും സ്വയം ഓർമ്മിപ്പിക്കുക.
6. വിമർശിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് പിരിമുറുക്കം വർദ്ധിപ്പിക്കും. പകരം പ്രസ്താവനകളിൽ പരസ്പര ബഹുമാനത്തൊടെ സംസാരിക്കുക. ഉദാഹരണത്തിന്, ‘നിങ്ങൾ ഒരിക്കലും വീട്ടുജോലികൾ ചെയ്യാറില്ല’ എന്നതിനുപകരം, നിങ്ങൾ സഹായിക്കാതെ പോയതിൽ എനിക്ക് വിഷമമുണ്ട്’ എന്ന് പറയുക.
7. ക്ഷമ ഒരു ശക്തമായ ഉപകരണമാണ്. കോപവും മറ്റ് നിഷേധാത്മക വികാരങ്ങളും നിങ്ങളെ ഭരിക്കാൻ അനുവദിക്കരുത്.
8. നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന കാര്യങ്ങളെ നേരിടാൻ നിങ്ങളെ സഹായിക്കാൻ നർമ്മത്തെ കൂട്ടുപിടിക്കുക.
9.ശ്വസന വ്യായാമങ്ങൾ പരിശീലിക്കുക, സംഗീതം കേൾക്കുക, മനസ്സിലുള്ള കാര്യങ്ങൾ എഴുതാം, യോഗാസനങ്ങൾ ചെയ്യാം
10. കോപം നിയന്ത്രിക്കാൻ പഠിക്കുന്നത് ചിലപ്പോൾ ഒരു വെല്ലുവിളിയാണ്. നിങ്ങളുടെ കോപം നിയന്ത്രണാതീതമാണെന്ന് തോന്നുന്നുവെങ്കിൽ, നിങ്ങൾ ഖേദിക്കുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുകയോ നിങ്ങളുടെ ചുറ്റുമുള്ളവരെ വേദനിപ്പിക്കുകയോ ചെയ്താൽ തിർച്ചയായും മറ്റുള്ളവരുടെ സഹായം തേടാൻ മടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക